കാഞ്ഞാർ: സേവാഭാരതിയുടെ നേതൃത്വത്തിൽ കുടയത്തൂർ പഞ്ചായത്തിൽ അണു നശീകരണം നടത്തി. പഞ്ചായത്തിലെ പ്രധാന സ്ഥാപനങ്ങളും ജംഗ്ഷനുകളും അണു നശീകരണ ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. അണുവിമുക്ത പ്രവർത്തനത്തിന്റെ ഉദ്ഘാടനം കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ നിർവഹിച്ചു. സേവാഭാരതി സംസ്ഥാന സമിതി അംഗം കെ.എൻ. രാജു, സജീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സേവാഭാരതി പ്രവർത്തകരായ കെ.യു. ബിജു, ഷിബു കെ.എൻ, കെ.യു. സിജു, മനുശങ്കർ, സൂര്യൻ, കൃഷ്ണരാജ്, പ്രസന്നകുമാർ, പഞ്ചായത്ത് മെമ്പർ ഷീബാ ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.