തൊടുപുഴ: ജില്ലയിൽ കൊവിഡ്- 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4031. ഇന്നലെ 30 പേരെ പുതിയതായി നിരീക്ഷണത്തിലാക്കിയപ്പോൾ 371 പേരെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ആറ് പേരെയും ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലാകെ പത്ത് പേർക്കാണ് കൊവിഡ്- 19 സ്ഥിരീകരിച്ചത്. ഇവരിൽ പത്തു പേരും സുഖം പ്രാപിച്ചു. ഒരാളൊഴികെ മുഴുവൻ പേരും ശനിയാഴ്ച വൈകിട്ടോടെ ആശുപത്രി വിട്ടു. നിലവിൽ ആശുപത്രിയിൽ കഴിയുന്നയാളുടെ ബന്ധുക്കൾ വീടുകളിൽ നിരീക്ഷണത്തിലുള്ളതിനാലാണ് ഇദ്ദേഹം ആശുപത്രിയിൽ തുടരുന്നത്. 356 പേരുടെ സ്രവം പരിശോധനക്കെടുത്തതിൽ 333 പേരുടെയും ഫലം നെഗറ്റീവാണ്. 9 പേരുടെ ഫലം വരാനുണ്ട്.