ആലക്കോട്: കേരള കോൺഗ്രസ് (എം) ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മാസ്‌കുകൾ എത്തിച്ചു നൽകുന്നു. അയ്യായിരം റീയൂസ്ഡ് തുണി മാസ്‌കുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിച്ചു പഞ്ചായത്തിന് കൈമാറുന്നത്. കൊവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി വീടിന് പുറത്തിറങ്ങുന്ന മുഴുവൻ ആളുകളും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന സാഹചര്യത്തിലാണ് ഇത് നടപ്പാക്കുന്നത്. പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ വഴിയാണ് മാസ്‌കുകൾ വീടുകളിൽ എത്തിക്കുന്നതെന്ന് നിർമ്മാണ സാമഗ്രികൾ ഏറ്റുവാങ്ങിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റും പാർട്ടി മണ്ഡലം പ്രസിഡന്റുമായ ടോമി കാവാലം അറിയിച്ചു. ജോസ് പാലാട്ട്, ജയ്‌മോൻ പാണങ്കാട്ട്, ദേവസ്യ കരോട്ടുകുന്നേൽ, ബിനു ലോറൻസ് എന്നിവർ പങ്കെടുത്തു.