തൊടുപുഴ: കൊവിഡ്- 19 പശ്ചാത്തലത്തിൽ വഴിത്തല സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങളുടെ കുടുംബത്തിലെ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾക്ക് 1000 രൂപയുടെ മരുന്നുകൾ ബാങ്കിൽ നിന്ന് ബോർഡ് മെമ്പർമാർ മുഖേന എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് മാത്യു ആന്റണി മുണ്ടിയാനിക്കൽ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സോമി വട്ടയ്ക്കാട്ട് ഭരണസമിതി അംഗങ്ങളായ ജോയി ജോസഫ്, ആൻസി ജോജോ, മിനി വിജയൻ, റോസിലി ബിനോയി സെക്രട്ടറി റെജി എൻ. എബ്രഹാം എന്നിവർ പങ്കെടുത്തു.