തൊടുപുഴ:കൈവശമുള്ള റബർ വിൽക്കാൻ കഴിയാതെയും റബർ ടാപ്പിംഗ് നടത്താൻ കഴിയാതെയും ബുദ്ധിമുട്ടുന്ന കർഷകരെയും ടാപ്പിംഗ് തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം പ്രൊഫ.കെ ഐ ആന്റണി ആവശ്യപ്പെട്ടു.
റബർ കർഷകരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടർന്നുവരുന്ന അവഗണന കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർയ്ക്കും എന്നത് ആരും വിസ്മരിക്കരുത്.റബ്ബർ കർഷകരെ സഹായിക്കുന്നതിന് കെഎംമാണി ബജറ്റിലൂടെ നടപ്പാക്കിയ റബർ വിലസ്ഥിരതാ ഫണ്ട് കർഷകർക്ക് നൽകിയിട്ട് ഏതാണ്ട് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ് .ഈ പ്രതിസന്ധിഘട്ടത്തിൽ ഏറ്റവും വേഗത്തിൽ വിലസ്ഥിരതാ ഫണ്ടിൽ നിന്ന് നൽകാനുള്ള ഒരുവർഷത്തെ കുടിശിക നൽകാൻ സർക്കാർ തയ്യാറാകണം. അതിഥി തൊഴിലാളികളോട് കാണിക്കുന്ന കാരുണ്യത്തിനെങ്കിലും നാട്ടുകാരായ റബർ കർഷകർക്ക് അർഹതയുണ്ടെന്ന് ധനകാര്യ, കൃഷിമന്ത്രിമാരും ഉദ്യോഗസ്ഥ പ്രമാണിമാരും ഓർമ്മിക്കണമെന്ന് കെ.ഐ.ആന്റണി ആവശ്യപ്പെട്ടു