ചെറുതോണി: ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കൊറോണ ബാധിതരായ രോഗികൾക്ക് മികച്ച ശുശ്രൂഷ നൽകി രോഗമുക്തരാക്കിയ ഇടുക്കി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരെയും ലോക്ക്ഡൗൺ കാലത്ത് രാവും പകലുമില്ലാതെ സേവനമനുഷ്ഠിച്ച ഇടുക്കി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും ആദരിച്ചു. ബിജെപി ഇടുക്കി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് എസ് മീനത്തേരിൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുരേന്ദ്രൻ കെ പാറയിൽ, എസ് സി മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് വി കെ ചന്ദ്രൻ, ബിജെപി വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുധൻ പള്ളി വിളാകത്ത്, ജനറൽസെക്രട്ടറി സി എസ് ജയചന്ദ്രൻ, എന്നിവർ പങ്കെടുത്തു.