ഇടുക്കി : കൊവിഡ് രോഗീപരിചരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് ഉപകരിക്കുന്ന പേർസണൽ പ്രൊട്ടക്ഷൻ ഇക്വിപ്‌മെന്റ് (പിപിഇ ) കിറ്റുകൾ ജില്ലക്ക് നൽകി തിരുവനന്തപുരം ജില്ലാ ഭരണകൂടം. മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 500 കിറ്റുകളാണ് ജില്ലക്ക് നൽകിയത്.
കളക്ട്രേറ്റിൽ ജില്ലാ കളക്ടർ എച്ച് ദിനേശന് മുൻ ഇടുക്കി ആർഡിഒയും ഇപ്പോഴത്തെ ലാൻഡ് റവന്യു അസിസ്റ്റൻഡ് കമ്മീഷണറുമായ എംപി വിനോദ് കിറ്റുകൾ കൈമാറി. ജില്ലാ കളക്ടറുടെ പ്രത്യേക താല്പര്യ പ്രകാരം തിരുവനന്തപുരം കളക്ടറോട് കിറ്റുകൾ നല്കണമെന്ന അഭ്യർത്ഥനയിലാണ് ജില്ലാ ഭരണകൂടം ഇടുക്കിക്ക് കിറ്റുകൾ എത്തിച്ചു നല്കിയത്.