ദേവികുളം : സർക്കാർ ഉത്തരവിനു വിരുദ്ധമായി ദേവികുളം താലൂക്കിലെ അതിർത്തി മേഖലകളിൽ തൊഴിലാളികളും അല്ലാത്തവരുമായ ആളുകൾ കാട്ടുവഴികളിലൂടെയും മറ്റും കടന്നു കയറുന്നുണ്ട്. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടർ അറിയിച്ചു. ഇത്തരക്കാരെ കണ്ടാൽ പൊതു ജനങ്ങൾ സബ് കളക്ടറുടെ കാര്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഹെൽപ് ഡെസ്‌കിൽ അറിയിക്കേണ്ടതാണ്. ഫോൺ: 9497203044. പേര് വിവരം രഹസ്യമായി സൂക്ഷിക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ഈ നമ്പറിൽ അറിയിക്കാം.