തൊടുപുഴ: കൊവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു. നാലായിരത്തിൽ നിന്ന് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3755 ആയി. ഇതിൽ അഞ്ചുപേരൊഴിച്ച് ബാക്കിയെല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 296 പേരെ വീടുകളിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 18 പേരെ ഇന്നലെ വീടുകളിൽ നിരീക്ഷണത്തിലാക്കി. രണ്ട് പേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇന്നലെ ഒമ്പത് പേരുടെ സ്രവം പരിശോധനയ്ക്കയച്ചു.