ഇടുക്കി : അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനായി ജില്ലയിലെ 5 താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും നേതൃത്വത്തിൽ പരിശോധനാ സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത പ്രാദേശികതലത്തിൽ ഉറപ്പുവരുത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുള്ളതായി ജില്ലാ സപ്ളെ ഓഫീസർ അറിയിച്ചു. ഇന്നലെ 33 പൊതുവിപണി പരിശോധനകൾ നടത്തിയതിൽ ആറ് ക്രമക്കേടുകൾ കണ്ടെത്തി. കൂടുതൽ പരിശോധനകൾ നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിലവിവരം പ്രദർശിപ്പിക്കാതിരിക്കുയും അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും അമിതവില ഈടാക്കലും ശ്രദ്ധയിൽപെട്ടാൽ ശിക്ഷാനടപടിയുണ്ടാകുമെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരാതികൾ സ്വീകരിക്കുന്നതിനായി ജില്ലാ സപ്ലൈ ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ദൗർലഭ്യം ഒരു താലൂക്കിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊലീസ്‌വിജിലൻസ് ടീമിന്റെയും തഹസീൽദാർമാരുടെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും പരിശോധനകൾ നടന്നുവരുന്നു.