ഇടുക്കി : ജില്ലാ സപ്ലൈ ഓഫീസിൽ കൊവിഡ് 19 മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പ്രത്യേക 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. അമിതവില, പൂഴ്ത്തിവയ്പ്, റേഷൻ വിതരണം തുടങ്ങിയ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ പരാതികൾ കൺട്രോൾ റൂം വഴി കൈകാര്യം ചെയ്യും.