കട്ടപ്പന: പുരയിടത്തിൽ കുഴിച്ചിട്ട പ്ലാസ്റ്റിക് ബാരലിനുള്ളിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കട്ടപ്പന എക്‌സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ സ്ഥലമുടമ സ്വരാജ് ചന്ദ്രൻസിറ്റി പുത്തൻപുരയിൽ അജോമോനെ(41) തിരെ കേസെടുത്തു. കഴിഞ്ഞദിവസം സ്വരാജിൽ മദ്യലഹരിയിൽ കണ്ടെത്തിയയാളെ ചോദ്യം ചെയ്തപ്പോഴാണ് അജോമോൻ വ്യാജമദ്യം തയാറാക്കി വിൽപന നടത്തുന്നതിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ പരിശോധന നടത്തുകയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബി. ബിനു, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, പി.ബി. രാജേന്ദ്രൻ, വി.പി. സാബുലാൽ, സി.ഇ.ഒമാരായ ജയിംസ് മാത്യു, പി.സി. വിജയകുമാർ, എം.എസ്. അരുൺ, സജിമോൻ രാജപ്പൻ, ഡെന്നിസൻ ജോസ്, സിറിൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.