ഇടുക്കി: തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ ശാന്തൻപാറ 1, 5, 7 വാർഡുകൾ, ഉടുമ്പൻചോല 5, 7, നെടുംകണ്ടം 8, 9, 11, കരുണാപുരം 4, 7, 10, 11, വണ്ടന്മേട് 7, 10,ചക്കുപള്ളം 8, 11, കുമളി 6, 7, 8, 9, 12, ചിന്നക്കനാൽ 5 എന്നീ വാർഡുകളിലാണ് ഏപ്രിൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.