കട്ടപ്പന: വീട്ടിൽവ്യാജമദ്യം പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപിച്ച ദമ്പതികളെ റിമാൻഡ് ചെയ്തു. മേരികുളം നിരപ്പേൽക്കട പേഴത്തുംമൂട്ടിൽ ജയിംസ്(46), ഭാര്യ ബിൻസി(42) എന്നിവരാണ് പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ ഇരുവർക്കുമെതിരെ ഡ്യൂട്ടി തടസപ്പെടുത്തി ആക്രമിച്ചതിനും വ്യാജമദ്യം തയാറാക്കിയതിനും കേസെടുത്തു. ജയിംസിനെ പീരുമേട് സബ് ജയിലിലേക്കും ബിൻസിയെ കോട്ടയം വനിത ജയിലിലേക്കും അയച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഉപ്പുതറ സ്റ്റേഷനിലെ സി.പി.ഒമാരായ തോമസ് ജോൺ, അനുമോൻ അയ്യപ്പൻ, ശ്രീജിത്ത് വി.എം. എന്നിവർ ചികിത്സയിലാണ്.