തൊടുപുഴ: ചാരായമ വാറ്റിയ കേസിൽ യുവാവ് അറസ്റ്റിൽ. ആലക്കോട് ചവർണ്ണ ചാക്കോയുടെ മകൻ ജിഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുധീർ മനോഹരന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആലക്കോട് ,​ ചവർണ്ണ ഭാഗത്ത് നടത്തിയ റെയ്ഡിൽ ചുണ്ടൻതടത്തിൽ സന്തോഷിന്റെ വീട്ടിൽ നിന്നും 30 ലിറ്റർ കോടയും ,​ ഒരു ലിറ്റർ ചാരായവും ,​ വാറ്റുപകരണങ്ങളും കണ്ടെടുത്തു. സന്തോഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. എസ്.ഐ സാഗർ,​പ്രോബേഷൻ സബ് ഇൻസ്പെക്ടർ വിദ്യ.വി,​ സിവിൽ പൊലീസ് ഓഫീസർ ഉണ്ണി,​ നഹാസ്,​ ഡ്രൈവർ രോഹിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.