വെള്ളിയാമറ്റം: ചീട്ടുകളി സംഘത്തെ പിടികൂടി. ഇളംദേശത്ത് ചീട്ടുകളി നടത്തിവരുകയായിരുന്ന നാലംഗ സംഘത്തെ കാഞ്ഞാർ പോലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എസ്‌ഐ കെ.സിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് 1500 രൂപയും പിടിച്ചെടുത്തു. ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിലും ഇവർക്കെതിരെ കേസെടുത്തു.