മുട്ടം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡ്രൈവർ ലോക്ക് ഡൗൺ മറികടന്ന് മുട്ടത്തുള്ള വീട്ടിൽ വന്ന് തിരിച്ച് പോയതായി വിവരം. കഴിഞ്ഞ 5, 11 തീയതികളിലായി രണ്ട് ദിവസം ഇദ്ദേഹം വീട്ടിൽ എത്തിയിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നുള്ള പരിശോധന ശ്രവം ആലപ്പുഴ മെഡിക്കൽ ലാബിൽ എത്തിച്ച് തിരികെ പോകവെയാണ് ഇയാൾ രഹസ്യമായി വീട്ടിൽ എത്തിതെന്ന് പറയുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും നൽകിയെന്ന് മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോ: കെ സി ചാക്കോ പറഞ്ഞു.