മുട്ടം: കരിങ്കുന്നം ,മുട്ടം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന വലിയ പൈപ്പ് പൊട്ടി വ്യാപകമായി വെള്ളം റോഡിലൂടെ ഒഴുകുന്നു. മുട്ടം ടെലഫോൺ എക്സ്ചേഞ്ചിന് പിന്നിൽ മാത്തപ്പാറ ഭാഗത്തുള്ള പൈപ്പാണ് പൊട്ടിയിരിക്കുന്നത്.ഒരു മാസത്തിലേറെക്കാലമായി പൈപ്പ് പൊട്ടിയിട്ട്. മാത്തപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന കുടി വെള്ള പദ്ധതിയിൽ നിന്നാണ് കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം പമ്പ് ചെയ്യുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ രണ്ട് പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം തടസപ്പെടുന്നുമുണ്ട്.