കുമളി: തേക്കിയുടെ ഹരമായി മാറിയ പുഷ്പമേള കൊവിഡ് പശ്ചാത്തലത്തിൽ ഉപേക്ഷിക്കാൻ സംഘാടകർ തീരുമാനിച്ചു. ഏപ്രിൽ ആദ്യവാരമാണ് പുഷ്പമേള ആരംഭിക്കുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന മേളയിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി ആയിരങ്ങളാണ് എത്തിയിരുന്നത്.
തുടർച്ചയായി നടത്തിവന്നിരുന്ന മേളയുടെ പതിനാലാമത് വർഷത്തെ പുഷ്പമേളയാണ് കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി ഉപേക്ഷിച്ചത്.ഇരുപത്തി അയ്യായിരം സ്‌ക്വർ ഫീറ്റിൽ വിദേശിയും സ്വദേശിയുമായ പുഷ്പങ്ങളും, പച്ചക്കറിതൈകളുമായിരുന്നു മേളയുടെ മുഖ്യ ആകർഷണം.