ഇടുക്കി: ലോക്ഡൗൺ കാലത്ത് ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്ക് രചനാ മത്സരങ്ങൾ ഒരുക്കുന്നു. യു.പി., എച്ച്.എസ്. എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് പ്രത്യേക മത്സരങ്ങൾ.

'കൊവിഡ്19 പ്രതിരോധം കേരളത്തിൽ' എന്ന വിഷയത്തിൽ 5 പേജിൽ കവിയാത്ത ലേഖനവും, ലോക്ഡൗൺ കാലത്തെ ഹൃദയസ്പർശിയായ ഒരു സംഭവം ആധാരമാക്കി 5 പേജിൽ കവിയാത്ത ചെറുകഥയും ഇഷ്ടമുള്ള വിഷയത്തിൽ 20 വരിയിൽ കവിയാത്ത കവിതയും പേപ്പറിൽ ഒരു വശത്ത് മാത്രമെഴുതി തയ്യാറാക്കി സെക്രട്ടറി, ജില്ലാ ശിശുക്ഷേമസമിതി, ഇടുക്കി കോളനി പി.ഒ., ഇടുക്കി, പിൻ 685602 എന്ന വിലാസത്തിൽ മേയ് 8നകം ലഭിക്കുംവിധം തപാൽമുഖേന അയക്കാവുന്നതാണ്. പ്രമുഖരെ പങ്കെടുപ്പിച്ച് മേയ്മാസത്തിൽതന്നെ ജില്ലാ കേന്ദ്രത്തിൽ നടത്തുന്ന ഏകദിന ആരോഗ്യപരിശീലനസെമിനാറിൽ മത്സരവിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പേര്, ക്ലാസ്, സ്‌കൂൾ വിവരങ്ങൾ ആദ്യപേജിൽ ചേർക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447963226 എന്ന ഫോണിൽ ബന്ധപ്പെടുക.