
ചെറുതോണി : കൊവിഡ് 19 പ്രതിരോധത്തിൽ പങ്കാളികളായി ജില്ലാ ഹെൽത്ത് സർവ്വീസ് സഹകരണ സംഘം. ആരോഗ്യ വകുപ്പിന് സഹായമായി ആയിരം മാസ്‌ക്കുകളാണ് സംഘം നിർമ്മിച്ചു നൽകിയത്. സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മാസ്‌കുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. സംഘം പ്രസിഡന്റ് സണ്ണി മാത്യുവിന്റെ നേതൃത്വത്തിലാണ് മാസ്‌ക്കുകൾ ഡി എം ഒ എൻ പ്രിയയ്ക്ക് കൈമാറിയത്. തുണിയിൽ നിർമ്മിച്ച രണ്ട് ലയറോഡ് കൂടിയ ആയിരം മാസ്‌ക്കുകളാണ് കൈമാറിയത്. പൊലീസ്, അഗ്‌നി സുരക്ഷ ജീവനക്കാൾ ഉൾപ്പെടെയുള്ളവർക്കായാണ് ഈ മാസ്‌ക്കുകൾ നിർമ്മിച്ചതെന്ന് പ്രസിഡന്റ് സണ്ണി മാത്യൂ പറഞ്ഞു. സംഘം സെക്രട്ടറി സന്തോഷ് കുമാർ കെ ബി ,ബോർഡ് മെമ്പർ പ്രസീത പി പ്രഭാകരൻ, നിർമ്മൽ ബേബി എന്നിവർ പങ്കെടുത്തു.