കുടയത്തൂർ: പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ പച്ചക്കറി, പലചരക്ക് സാധനങ്ങൾ കുടയത്തൂർ സർവീസ് സഹകരണബാങ്ക് എത്തിച്ചു നൽകി. ബാങ്ക് പ്രസിഡന്റ് കെ.കെ. മുരളീധരൻ, പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ ഭരണസമിതി അംഗം എം.ഡി. ഹരിബാബു, പഞ്ചായത്ത് മെമ്പർ നിസ ഷാജി, ബാങ്ക് സെക്രട്ടറി മൈക്കിൾ ഫ്രാൻസിസ്, യൂത്ത് കോ- ഓർഡിനേറ്റർ ഫൈസൽ എന്നിവർ പങ്കെടുത്തു.