തൊടുപുഴ: സേവാഭാരതിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി, പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, ടൗൺ മാർക്കറ്റ്, ബസ് സ്റ്റാന്റ്, വെയിറ്റിംഗ് ഷെഡുകൾ, നഗരത്തിലെ പ്രധാന ജംഗ്ഷനുകൾ എന്നിവ അണുവിമുക്തമാക്കി. ജില്ലാ ആശുപത്രിയിൽ നിന്ന് ആരംഭിച്ച ശുചീകരണം ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജി പി.എൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സുജ, ആർ.എം.ഒ ഡോ. രമേശ്, ഹെഡ് നഴ്‌സ് ഉഷാകുമാരി പി.കെ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് വിഭാഗ് കാര്യവാഹ് പി.ആർ. ഹരിദാസ്, സേവാഭാരതി ജില്ലാ സെക്രട്ടറി വി.കെ. ഷാജി, കൗൺസിലർമാരായ കെ. ഗോപാലകൃഷ്ണൻ, ആർ. അജി എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടന്നു.