ഇടുക്കി : ഉദ്ഘാടനത്തിന് മുമ്പേ പ്രവർത്തനമാരംഭിക്കാനുള്ള അവസരം ലഭിച്ച് വനിതാ പൊലീസ് .സ്റ്റേഷൻ വീട്ടമ്മമാരും കുട്ടികളുമുൾപ്പെടെയുള്ള സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം. കോവിഡ് 19 പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടനത്തിന് മുൻപേ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പൈനാവ് സർക്കാർ യുപി സ്‌കൂളിന് അടുത്തായാണ്പൊലീസ് സ്റ്റേഷൻ.നിലവിൽ സ്റ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്ടർ ഇല്ല. പകരം ജയശ്രീ കെ.ആർ, പുഷ്പ പി.എൻ എന്നീ രണ്ടു സബ്ബ് ഇൻസ്‌പെക്ടർമാരാണ് 17 അംഗ ടീമിനെ നയിക്കുക. പുതിയതായി സ്റ്റേഷൻ ആരംഭിക്കാൻ 2019 ൽ അനുമതി ലഭിച്ച പത്തനംതിട്ട, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിൽ കൂടി സ്റ്റേഷൻ ആരംഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും വനിതാപൊലീസ് സ്റ്റേഷൻനായി. ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകളാണുള്ളത്. ഇതിൽ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനർവിന്യാസം വഴി കണ്ടെത്തിയതുമാണ്. ഒരു സർക്കിൾ ഇൻസ്‌പെക്ടർ, ഒരു സബ്ബ് ഇൻസ്‌പെക്ടർ, അഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, പത്ത് സിവിൽ പൊലീസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിങ്ങനെയാണ് തസ്തികകൾ. ജില്ലകളിലെ വനിത സെൽ, റിസർവ്, ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നാണ് പൊലീസുകാരെ പുനർവിന്യസിക്കുന്നത്.