അടിമാലി : അടിമാലി ടൗണിൽ നിയന്ത്രണങ്ങൾ അനുസരിക്കാതെ നിരത്തിൽ കൂടുതൽ ആളുകൾ ഇറങ്ങിയപ്പോൾ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. അനാവശ്യമായി വാഹനവുമായി പുറത്തേക്ക് ഇറങ്ങിയ ആളുകളിൽ നിന്നും പരിശോധനയിൽ പിഴ ഈടാക്കി. ഹെൽമറ്റ്, ലൈസൻസ് ഇല്ലാത്തവർക്ക് എതിരെയും നടപടി സ്വീകരിച്ചു. വിഷുവിനോടനുബന്ധിച്ച് അടിമാലി ടൗണിലും പരിസരത്തുമാണ് ആളുകൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങിയത്. മുന്നാറിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ വ്യക്തമായ കാരണം ഇല്ലാതെ പുറത്തേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചു വരികയാണെന്നും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ഇനി അടിമാലിയിലും കർശന നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ പറഞ്ഞു.