മുട്ടം: വിഷുദിനം അനാഥ- അഗതികളോടൊപ്പം ചിലവഴിച്ച് ഡീൻ കുര്യാക്കോസ് എം പി. മുട്ടം ശങ്കരപ്പള്ളി സ്നേഹസദൻ അനാഥാലയത്തിലെ അന്തേവാസികൾക്കൊപ്പമാണ് ഡീൻ കുര്യാക്കോസ് വിഷു ദിനം ചിലവഴിച്ചത്. അന്തേവാസികൾക്ക് ഭക്ഷണം വിളമ്പിയും അവർക്കൊപ്പം ഭക്ഷണം കഴിച്ചും അവരോട് കുശലം ചോദിച്ചും വിഷു ദിനത്തിലെ മറ്റ് തിരക്കുകൾ മാറ്റി വെച്ച് അവർക്കൊപ്പം ഏറെ നേരം ചിലവഴിക്കാൻ ഡീൻ സമയം കണ്ടെത്തി.അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകാമെന്ന് അറിയിച്ചാണ് ഡീൻ അവിടെ നിന്ന് മടങ്ങിയത്. കോൺഗ്രസ്സ് മണ്ഡലം പ്രിസിഡന്റ് ബേബി വണ്ടനാനി, എൻ കെ ബിജു, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ പൂച്ചക്കുഴി, എ എ ഹാരിസ് , റെന്നി ചെറിയാൻ എന്നിവരും പങ്കെടുത്തു.