തൊടുപുഴ: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിലെ എല്ലാ രജിസ്റ്റേഡ് തൊഴിലാളികൾക്കും മാനദണ്ഡങ്ങൾ ഒന്നും ബാധകമാക്കാതെ പ്രത്യേക ധനസഹായമായി 1,000 രൂപ അനുവദിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസർ അറിയിച്ചു. ലോക്ക് ഡൗൺ തീരുന്നതുവരെ തൊഴിലാളികൾ നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടതില്ല. കൃത്യമായി രജിസ്റ്റർ നമ്പർ, പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, വ്യക്തമായ അഡ്രസ് എന്നിവ സഹിതം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. 9447979865 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ഓൺലൈൻ അപേക്ഷയുടെ ലിങ്ക് ആവശ്യപ്പെടാം.