തൊടുപുഴ: ലോക് ഡൗണിൽ പുറത്തിറങ്ങാൻ സാധിക്കാതിരുന്ന മണിപ്പുരി സ്വദേശികളായ ലിധിയ്ക്കും അധിയ്ക്കും സഹായവുമായി ബിജെപി എത്തി. കാഞ്ഞിരമറ്റം ജങ്ഷനിൽ വാടകയ്ക്ക് താമസിക്കുകയാണ് ഈ യുവതികൾ .തൊടുപുഴയിൽ ഐഎൽടിഎസ് ട്യൂട്ടറർമാരായി എത്തിയവരാണ് ഇവർ. സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയാൽ ഇവർ നിരീക്ഷണത്തിലുള്ളവരാണെന്ന് തെറ്റിധരിക്കുമെന്നിയാമായിരുന്നതിനാൽ ഇവർ പുറത്തിറങ്ങിയിരുന്നില്ല. അവശ്യസാധനങ്ങൾ തീർന്നപ്പോൾ എങ്ങനെ പുറത്തിറങ്ങും എന്ന ഭീതിയിലായിരുന്നു ഇവർ.ഇക്കാര്യം സൂചിപ്പിച്ച് സമൂഹമാധ്യമത്തിൽ ഇവർ പോസ്റ്റ് ഇട്ടു. ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ട മണക്കാട് സ്വദേശി രമേശ് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയെ വിവരമറിയിച്ചു.ബിജെപിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറി ബി.വിജയകുമാർ ഇവർ താമസിക്കുന്ന സ്ഥലം അന്വേഷിച്ചെത്തി ഇവരുടെ ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കി. പിന്നീട് ഇവർക്കാവശ്യമുള്ള പച്ചക്കറിയും പല വ്യഞ്ജനങ്ങളും ജില്ലാ പ്രസിഡന്റ് കെ.എസ് അജിയും, ജില്ലാ സെക്രട്ടറി ബി.വിജയകുമാറും ചേർന്ന് ഇവർ താമസിക്കുന്നിടത്ത് എത്തിച്ച് നൽകി.