ചെറുതോണി:അജ്ഞാത ജീവി വളർത്തു മൃഗത്തെ കൊന്ന് തിന്നു.വെണ്മണി ആദിവാസി കുടിയിലാണ് സംഭവം. ഇതോടെ പ്രദേശത്തെ നൂറോളം കുടുബങ്ങൾ ഭീതിയിലായി.വെൺമണി, കള്ളിപ്പാറ, ആദിവാസി കോളനിയിലെ തോട്ടത്തിൽ പ്രസാദിന്റെ വളർത്തുപോത്തിനെയാണ് ആജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചത് . കാൽപാടുകൾ പുലിയുടെയോ കടുവയുടെയോ കാൽപാടുകളോട് സാമ്യം ഉള്ളതാണ് എന്ന് ഊരുമൂപ്പൻ പറഞ്ഞു.
ചെന്നായോ മറ്റ് മറു മൃഗങ്ങളോ ആണ് ആക്രമിച്ചിരുന്നതെങ്കിൽ പോത്തിന്റെ ശരീരത്തിനുള്ളിലെ
മാംസ്യം മാത്രമെ ഭക്ഷിക്കുമായിരുന്നുള്ളുവെന്നും എന്നാൽ ഇത് പോത്തിന്റെ ഇറച്ചി മാത്രമാണ് ഭക്ഷിച്ചത് എന്നും ഇവർ പറയുന്നു .പുലിയോ, കടുവായോ മാത്രമേ മൃഗങ്ങളെ കഴുത്തിന് ആക്രമിച്ച് കൊല്ലുക ഉള്ളു എന്നും വനസംരക്ഷക സമതി പ്രസിഡന്റ് തോട്ടത്തിൻ പ്രസാദ് പറഞ്ഞു.
സർക്കാർ ആദിവാസികൾക്ക് നൽകിയ രണ്ട് വയസ്സ് പ്രായം ഉള്ള പോത്തിൻ കിടാവ് ആണ് അജ്ഞാത ജീവിയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.കാളിയാർ ഫോറസ്റ്റ് റെഞ്ച് ഓഫിസർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
ലോക്ക്