രാജാക്കാട്: ഗ്രാമപഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക് വിഷുവിനോടനുബന്ധിച്ചു പച്ചക്കറികളും പപ്പടവും എത്തിച്ചുനൽകി പൊതുപ്രവർത്തകരായ രണ്ടു യുവാക്കൾ മാതൃകയായി. രാജാക്കാട് സ്വദേശികളായ ജോഷി കന്യാക്കുഴി, സനൽ രമണൻ എന്നിവരാണ് സാമൂഹിക സേവനവുമായി രംഗത്തെത്തിയത്. ലോക്ക് ഡൗണിനെതുടർന്ന് വരുമാനം നിലച്ച മലയോരമേഖലയിൽ സാമൂഹിക സേവനത്തിൽ കർമനിരതരായ നിരവധി യുവാക്കളുണ്ട്. രാജാക്കാട് പഞ്ചായത്തിലെ 22 വീടുകളിലാണ് അഞ്ചുകിലോ വരുന്ന പച്ചക്കറി കിറ്റും പപ്പടവും എത്തിച്ചുനൽകിയത്. കോവിഡിന്റെ ആരംഭഘട്ടങ്ങളിൽ രാജാക്കാട് ടൗണും പരിസരവും ഇവർ ശുചിയാക്കിയിരുന്നു.