മുട്ടം: കൊവിഡ് ജാഗ്രതയുടെ ഭാഗമായി മുട്ടം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മാസ്ക്ക്,സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു.മുട്ടം ജില്ല ഹോമിയൊ ആശുപത്രി,സാമൂഹ്യ ആരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വിതരണം നടത്തിയത്. ബാങ്ക് പ്രസിഡൻറ് കെ.രാജേഷ്, സെക്രട്ടറി അരുൺ ഡൊമനിക്, വൈസ് പ്രസിഡൻറ് പരീത് കാനാപ്പുറം,എൻ.കെ ബിജു,മനോജ് തടത്തിൽ, ജിൻസ്.പി.ജി, ജെറിൻ എന്നിവർ പങ്കെടുത്തു.