തൊടുപുഴ: കൊവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3146 ആയി കുറഞ്ഞു. ഇവരെല്ലാം വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ ആരും നിരീക്ഷണത്തിൽ ഇല്ല. 422 പേരെ ഇന്നലെ വീടുകളിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇന്നലെ പുതിയതായി 71 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇന്നലെ 26 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇതുവരെ വന്ന സ്രവപരിശോധനാ ഫലങ്ങളിൽ 368 എണ്ണവും നെഗറ്റീവാണ്‌. ജില്ലയിൽ ഇതുവരെ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം രോഗമുക്തരായി ആശുപത്രി വിട്ടു.