മുട്ടം: ചാരായവുമായി ബൈക്കിൽ വന്നയുവാക്കളിൽ ഒരാൾ പിടിയിൽ.ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. മുട്ടം നിരപ്പേൽ ബിജുവിനെയാണ് പൊലീസ് പിടി കൂടിയത്. ബൈക്ക് ഓടിച്ചിരുന്ന മുട്ടം പള്ളിക്കവല പാറക്കൽ ഷൈജു പൊലീസിനെ കണ്ട് ഓടി രക്ഷപെട്ടു. കഴിഞ്ഞ ദിവസം ബിജുവും ഷൈജുവും കോടതി റോഡിലൂടെ ബൈക്കിൽ വരവേ ബൈക്ക് നിർത്താൻ ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആവശ്യപ്പെട്ടു. ഇതിനിടെ കൈവശം കുപ്പിയിൽ ഉണ്ടായിരുന്ന ചാരായം ഇവർ വലിച്ചെറിഞ്ഞു.ബൈക്ക് നിർത്തി പൊലീസ് ചോദ്യം ചെയ്യവെയാണ്‌ ഷൈജു ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബിജുവിന് 24 വരെ റിമാന്റ് ചെയ്തു.