മറയൂർ: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മറയൂർ ബാബുനഗർ സ്വദേശികളായ വിവേകിന്റെയും കലയുടെയും മകൻ രാജ് കുമാറാണ് (18) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് രാജ്കുമാറിനെ വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടത്. മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.സംസ്ക്കാരം നടത്തി. സഹോദരൻ: വിജയകുമാർ.