vettukili

കട്ടപ്പന: ലോക്ക്ഡൗണിൽ താറുമാറായ കാർഷിക മേഖലയ്ക്ക് ഭീഷണിയായി വെട്ടുക്കിളി ആക്രമണം. ചെമ്പകപ്പാറ വെട്ടുകാട്ടിൽ സജിയുടെ പുരയിടത്തിലെ 15ൽപ്പരം കുരുമുളക് ചെടികൾ വെട്ടുക്കിളികൾ തിന്നു നശിപ്പിച്ചു. ഇന്നലെ രാവിലെയാണ് കുരുമുളക് ചെടികളിൽ വെട്ടുക്കിളികളെ കണ്ടെത്തിയത്. താങ്ങുമരങ്ങളായ മുരിക്കിന്റെയും പ്ലാവിന്റെയും ഇലകളും കുരുമുളക് വള്ളികളും തിന്നുതീർന്നു. രാവിലെ നാലു ചെടികളിലാണ് വെട്ടുക്കിളികൾ കാണപ്പെട്ടതെങ്കിലും വൈകിട്ടോടെ മറ്റു ചെടികളിലേക്കും വ്യാപിക്കുകയായിരുന്നു. ഇരട്ടയാർ കൃഷിഭവനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവരുടെ നിർദേശപ്രകാരം ഏലത്തിനുപയോഗിക്കുന്ന കീടനാശിനി പ്രയോഗിച്ച് വെട്ടുക്കിളികളെ തുരത്താൻ ശ്രമമാരംഭിച്ചു.