കട്ടപ്പന: ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 100ൽപ്പരം നിർധന കുടുംബങ്ങൾക്ക് നമോ കിറ്റുകൾ വിതരണം ചെയ്തു. എറണാകുളം മേഖല സെക്രട്ടറി ജെ ജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, നേതാക്കളായ ജോർജ് മാത്യു, സനിൽ സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.

കട്ടപ്പന: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കുടുംബങ്ങൾക്ക് വിഷു കിറ്റ് വിതരണം ചെയ്തു. എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി വിതരണോദ്ഘാടനം നിർവഹിച്ചു. പച്ചക്കറിയും ആറ് ഇനം പലവ്യഞ്ജനങ്ങളുമുൾപ്പടെ 600 രൂപയുടെ ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുള്ളത്. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ജോണി കുളംപള്ളി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ, ഡി.സി.സി. സെക്രട്ടറി കെ.ജെ. ബെന്നി, ഡി.സി.സി. അംഗം ജോയി പൊരുന്നോലി തുടങ്ങിയവർ നേതൃത്വം നൽകി.കട്ടപ്പന: കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് നേതൃത്വത്തിൽ കട്ടപ്പന, സ്വരാജ് മേഖലകളിലെ നിർധന കുടുംബങ്ങൾക്ക് വിഷു കിറ്റുകൾ നൽകി. ജില്ലാ പ്രസിഡന്റ് വക്കച്ചൻ തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടോമി പുളിമൂട്ടിൽ, ട്രഷറർ ഷാജി തത്തംപള്ളിൽ, സെക്രട്ടറി ഷാജി
മഠത്തുമുറി എന്നിവർ പങ്കെടുത്തു.