കട്ടപ്പന: കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സാമൂഹിക അടുക്കളയിലേക്ക് ഒരുലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങൾ നൽകി. കൂടാതെഅന്യ സംസ്ഥാന തൊഴിലാളികൾക്കായി 400 കിലോ അരിയും നിർധന കുടുംബങ്ങൾക്കായി 300 കിറ്റുകളും ഉടൻ കൈമാറും. അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴിക്ക് സാധനങ്ങൾ കൈമാറി. നഗരസഭ കൗൺസിലർമാരായ സി.കെ. മോഹനൻ, ഗിരീഷ് മാലിയിൽ, കെ.വി.വി.ഇ.എസ്. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, സാജൻ ജോർജ്, സിബി കൊല്ലം കുടിയിൽ, പി.കെ. മാണി, കെ.പി. ബഷീർ, എ.എച്ച്. കുഞ്ഞുമോൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ഗ്രേസ്‌മേരി ടോമിച്ചൻ എന്നിവർ പങ്കെടുത്തു.