ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലും അഗതിമന്ദിരങ്ങളിലും റോഷി അഗസ്റ്റിൻ എം.എൽ.എയുടെ നേതൃത്വത്തിൽ അരിയും ഭക്ഷ്യവിഭവങ്ങളും വിതരണം ചെയ്തു. എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് അനുവദിച്ച് നൽകിയ 2500 കിലോഗ്രാം അരിയും പലവ്യഞ്ജനങ്ങളും 200 കിറ്റുകളും മുത്തൂറ്റ് റീജിയണൽ മാനേജർ സണ്ണി ജോസഫ്, അഡ്മിനിസ്‌ട്രേഷൻ മാനേജർ റോണി എബ്രഹാം എന്നിവർ കൈമാറി.