ചെറുതോണി: സ്വകാര്യവ്യക്തി റോഡ് കൈയ്യേറി കല്ലുകയ്യാല നിർമ്മിച്ചതായി പരാതി. ലോക്ക് ഡൗണിന്റെ മറവിൽ താന്നിക്കണ്ടത്താണ് സ്വകാര്യ വ്യക്തി റോഡിന് നിയമാനുസരണമുള്ള സ്ഥലം നൽകാതെ കല്ലുകയ്യാല നിർമ്മിച്ചിരിക്കുന്നത്. താന്നിക്കണ്ടം-തിയറ്റർപടി റോഡിലാണ് സ്വകാര്യവ്യക്തിയുടെ അനധികൃത കൈയ്യേറ്റം നടന്നത്. റോഡിന്റെ നവീകരണത്തിന് 8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ റോഡിന്റെ വികസനത്തിന് ആവശ്യമായ സ്ഥലം പലരും വിട്ടു നൽകാത്തതിനാൽ നിർമ്മാണത്തിന് തടസമായിരിക്കയായിരുന്നു. ഇതിനിടെയാണ് സ്വകാര്യ വ്യക്തി റോഡിന് ആവശ്യമായ സ്ഥലം വിട്ടു നൽകാതെ കയ്യാല നിർമ്മിച്ചിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലം സന്ദർശിച്ചിരുന്നു.