കട്ടപ്പന: ലോക്ക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ആശ്വാസകരമാണെന്ന് അഖില കേരള വിശ്വകർമ മഹാസഭ. ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത സ്വന്തമായി ജോലി ചെയ്ത് ഉപജീവനം നടത്തുന്ന വിശ്വകർമ തൊഴിലാളികൾ ദുരിതത്തിലാണ്. ഇവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ ആചാരി ആവശ്യപ്പെട്ടു.