vandu
മുട്ടത്ത് ഇടപ്പള്ളിയിൽ വീട്ടുടമ അടിച്ച് കൂടിയ മൂപ്ലി വണ്ട്

മുട്ടം: മൂപ്ലി വണ്ടിന്റെ ശല്യത്താൽ പൊറുതി മുട്ടുകയാണ് മുട്ടം നിവാസികൾ. പഞ്ചായത്ത്‌ പ്രദേശത്ത് മിക്ക സ്ഥലങ്ങളിലും മൂപ്ലി വണ്ടിന്റെ ശല്യം ഉണ്ടെങ്കിലും ഇടപ്പള്ളി, മാത്തപ്പാറ, കാക്കൊമ്പ്, എള്ളുംപുറം, കരിക്കനാംപാറ, പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ. പകൽ സമയത്ത് ഇതിന്റെ ശല്യം ഇല്ലെങ്കിലും രാത്രികാലങ്ങളിൽ ഇവ കൂട്ടത്തോടെ വീടിന്റെ ഭിത്തിയിലും ഫർണിച്ചറുകളിലും അടുക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങളിലും പറ്റിപിടിക്കും. ചിലയവസരങ്ങളിൽ ആളുകളുടെ ദേഹത്തേക്കും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന പത്രങ്ങളിലേക്കും തെറിച്ച് വീഴും. രാത്രി കാലങ്ങളിൽ വീടുകളിലെ ലൈറ്റ് തെളിയുമ്പോഴാണ് ഇവ കൂട്ടത്തോടെ എത്തുന്നത്; ചെറിയ കുട്ടികളുടെ ചെവിയിലും മറ്റും പോകാൻ സാധ്യത കൂടുതൽ ആയതിനാൽ, ചെറിയ കുട്ടികളുള്ളവർ ഏറെ ഭയത്തോടെയാണ് കഴിയുന്നതും.എല്ലാ വർഷവും ഏപ്രിൽ, മേയ്‌, ജൂൺ മാസങ്ങളിൽ മുട്ടം പ്രദേശത്ത് ഇവയുടെ ശല്യം അതിരൂക്ഷമാകുന്നത് പതിവാണ്.