മുട്ടം: ഡയബറ്റിക് മരുന്നുകൾ തീർന്നതിനെ തുടർന്ന് പ്രതിസന്ധിയിലായ രോഗിക്ക് ഡി.വൈ. എഫ്.ഐ. പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കോട്ടയത്തുനിന്നും മരുന്നുകൾ എത്തിച്ചു നല്കി.കടുത്ത ഡയബറ്റിക് പേഷ്യന്റ്യനാണ് മുട്ടത്തെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഷെമീർ മുഹമ്മദിന്റെയും പ്രസിഡന്റ് സനൽ കെ എസ് ന്റെയും നേതൃത്വത്തിൽ മരുന്നെത്തിച്ച് നല്കിയത്. മരുന്നുകൾ തീർന്ന വിവരം അറിഞ്ഞ ഇവർ പൊലീസ് അധികാരികളിൽ നിന്നും യാത്രക്കുള്ള സത്യപ്രസ്ഥാവനയും പഞ്ചായത്ത്‌ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.കെ മോഹനനിൽ നിന്നും സാക്ഷ്യപത്രവും വാങ്ങിയ ശേഷം ഇവർ ബൈക്കിന് കോട്ടയം മണർകാട് വടവാതൂരിലുള്ള ആശുപത്രിയിൽ എത്തുകയും അവിടെ നിന്ന് മരുന്ന് വാങ്ങി വീട്ടിൽ എത്തിച്ചു നല്കുകയും ചെയ്തു.