തൊടുപുഴ : ഗൾഫ് രാജ്യങ്ങലിൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യൻ തൊഴിലാളികളുടെ രണ്ട് മാസത്തെ വാടക ഇന്ത്യൻ കമ്മ്യൂമിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പ്രധാനമന്ത്രിയ്ക്കും വിദേശ കാര്യമന്ത്രിയ്ക്കും കത്ത് നൽകി. കേരളീയർ ഉൾപ്പെടെ നിരവധി സാധാരണ തൊഴിലാളികൾ കോവിഡ്‌ലോക്ക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ലേബർക്യാമ്പുകളിലും മറ്റും തിങ്ങി ഞെരുങ്ങിക്കഴിയുകയാണ്. ഭൂരിഭാഗം ക്യാമ്പുകലിലും ഒരു മുറിയിൽ 15മുതൽ 20 വരെ ആളുകളാണ് താമസിച്ചുവരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം വാടകപോലും നൽകാനാവാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പ്രവാസികളും. കെട്ടിട ഉടമകൾ വാടക നൽകാത്തതിനെത്തുടർന്ന് താമസമൊഴിപ്പിക്കുമെന്ന ഭീഷണിയും രോഗപീഡയും മൂലം കടുത്ത മാനസിക പിരിമുറുക്കത്തിലുമാണ് അവർ കഴിഞ്ഞുവരുന്നതെന്ന് വിദേശകാര്യമന്ത്രായലം എംബസ്സികളുമായി ബന്ധപ്പെട്ട് ലേബർ ക്യാമ്പുകളിൽ അധികമായി കഴിയുന്ന തോഴിലാളികളെ ഉചിതമായ മറ്റ് സ്ഥലങ്ങൾ കണ്ടത്തി പരമാവധി സാമൂഹിക അകലം പാലിച്ചുകൊണ്ട് മാറ്റിപ്പാർപ്പിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്മ്യൂമിറ്റി വെൽഫെയർ ഫണ്ടിൽ ഫണ്ടിൽ നിന്നും തുക കണ്ടെത്തി തൊഴിലാളികളുടെ 2 മാസത്തെ വാടകയും ആവശ്യമുള്ളവർക്ക് ഭക്ഷണം, മരുന്ന് എന്നിവയും അടിയന്തിരമായി നൽകുന്നതിന് വിദേശകാര്യമന്ത്രായലം ശക്തമായ ഇടപെടൽ നടത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.

കൂടാതെ ഇസ്രായേലിൽ കുടുങ്ങിയിരിക്കുന്ന 65 നഴ്‌സുമാരെ ഉടൻ നാട്ടിൽ തിരികെ ഇത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് ര വിദേശകാര്യ മന്ത്രിക്കും ഇസ്രായേൽ ഇൻഡ്യൻ അംബാസിഡർ സഞ്ചീവ് കുമാർ സിംഗ്ലയ്ക്കും കത്ത് നൽകി.