അടിമാലി : ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച അടിമാലി മച്ചിപ്ലാവ് ഫ്‌ളാറ്റ് സമുചയത്തിൽകൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനും അവലോകന യോഗം ചേർന്നു. എസ് രാജേന്ദ്രൻ എംഎൽഎ യുടെ നേതൃത്വത്തിലായിരുന്നു യോഗം. ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വിതരണമടക്കം ഫ്‌ളാറ്റ് സമുചയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ വിശദീകരിച്ചു. രോഗികൾക്ക് ആവശ്യമായ മരുന്ന്, റേഷൻ സാധനങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയെയും കുടുംബശ്രീ എന്നിവരെ ചുമതലപ്പെടുത്തി. ലയ്‌സൺ ഓഫീസർ പി കെ സുധാകരൻ, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ ബിനോയി, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.