ഇടുക്കി : സർക്കാർ അംഗീകൃത രജിസ്റ്റേർഡ് എഗ്ഗർ നഴ്‌സറികളിലെ 45 മുതൽ 60 വരെ ദിവസം പ്രായമായ ഉൽപ്പാദനക്ഷമതയുള്ളതും പ്രതിരോധ മരുന്നുകൾ നൽകിയിട്ടുള്ളതുമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനക്ക് തയ്യാറായി. ഒന്നിന് 110 രൂപയാണ് വില. കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി പ്രകാരം വിതരണം നടത്താൻ കഴിയാതെ വന്നത് മൂലം അംഗീകൃത എഗ്ഗർ നഴ്‌സറികൾക്കുണ്ടാകുന്ന വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാണ് പ്രാദേശികമായി വിൽപ്പനക്ക് തീരുമാനിച്ചത്. കൊവിഡ് 19 മാർഗനിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടുള്ള വിൽപ്പനയിലൂടെ കോഴിക്കുഞ്ഞിനെ ആവശ്യമുള്ളവർക്ക് അറക്കുളം മൃഗാശുപത്രി ഡോക്ടറേയോ (9496209946), ഫാം ഉടമകളേയോ (7510355031, 9744130749) ബന്ധപ്പെട്ട് ബുക്ക് ചെയ്യാം.