ഇടുക്കി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടറുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് 'ഹലോ ഡോക്ടർ '. ചെമ്പകപ്പാറ പി.എച്ച്.സി, ഇരട്ടയാർ ആയുർവേദ ഡിസ്‌പെൻസറി, ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെൻസറി എന്നിവിടങ്ങളിലെ ഡോക്ടർമാരെ എല്ലാ പ്രവർത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ 1 മണി വരെ ഫോണിൽ നേരിട്ട് വിളിക്കാനും രോഗങ്ങൾ സംബന്ധിച്ചും മരുന്നുകൾ സംബന്ധിച്ചും സംശയങ്ങൾ ദൂരീകരിക്കാനും സാധിക്കും. ക്വാറന്റീനിൽ കഴിയുന്നവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ ചെമ്പകപ്പാറ പി എച്ച് സി യിൽ ടെലി കൗൺസിലിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഹലോ ഡോക്ടർ ടെലി കൺസൾട്ടേഷൻ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ചെമ്പകപ്പാറ പിഎച്ച്‌സിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് നിർവ്വഹിക്കും. ഹലോ ഡോക്ടർ പദ്ധതിയിലേക്ക് വിളിക്കേണ്ട ഫോൺ നമ്പറുകൾ: ഡോ.ജെ.എം.വൈശാഖ് 6235 874342 (ചെമ്പകപ്പാറ പിഎച്ച് സി), ഡോ.ജിനേഷ് മേനോൻ 9496349507 (ഗവ.ആയുർവേദ ആശുപത്രി) ,ഡോ. സൗമ്യ 9526434307 ഗവ. ഹോമിയോ ഡിസ്‌പെൻസറി ഈട്ടിത്തോപ്പ്