തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പെരുമ്പിള്ളിച്ചിറയിൽ താമസിച്ചിരുന്ന പഛിമബംഗാൾ സ്വദേശി അഷറഫ് അലി ഷേക്കാണ് (29) മരിച്ചത്. കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഫലം ലഭിച്ചതിനു ശേഷം സംസ്‌കാരം സംബന്ധിച്ച് തീരുമാനിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പെരുമ്പിള്ളിച്ചിറ സ്വദേശിയായ കരാറുകാരനോടൊപ്പം കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു അഷ്‌റഫ്. ഇവിടെ സഹോദരനുൾപ്പടെ മറ്റു തൊഴിലാളികൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് താമസ സ്ഥലത്ത് വച്ച് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പം താമസിച്ചിരുന്നവർ കാരിക്കോട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.