മറയൂർ: വീട്ടുവളപ്പിൽ വാറ്റ് നിർമ്മിച്ച രണ്ട് പേർക്കെതിരെ മറയൂർ പൊലീസ് കേസെടുത്തു. കാന്തല്ലൂർ ചുരക്കൂളം സ്വദേശി വാളയിൽ വീട്ടിൽ ഷാജൻ ,പയസ് നഗർ സ്വദേശി എൻ വി മോഹനൻ എന്നിവർക്കെതിരെയാണ് എസ് ഐ ജി അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസെടുത്തത്. മറയൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിന് എത്തുമ്പോൾ മദ്യം നിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ട് ഷാജനും ഒപ്പം ഉണ്ടായിരുന്നയാളും ഓടി രക്ഷപ്പെട്ടു.പൊലീസ് നടത്തിയ പരിശോധനയിൽ
വാറ്റുപകരണങ്ങളും വാറ്റിയെടുത്ത അരലിറ്റർ മദ്യം കണ്ടെടുത്തു പിന്നീട് പതിനഞ്ച് ലിറ്റർ കോട കണ്ടെത്തി പൊലീസ് നശിപ്പിച്ചു. ഓടി രക്ഷപെട്ട് ഒളിവിലായ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.