ചെറുതോണി: വാറ്റ് ചാരായവുമായി യുവാവിനെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. തങ്കമണി അച്ചൻകാനത്ത് തറപ്പേൽ ബിബിൻ (36) യാണ് വീട്ടിൽ നിന്നും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും സഹിതം പിടികൂടിയത്.സർക്കിൾ ഇൻസ്പക്ടർ ടി.എൻ സുധീറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ മാരായ പി.ആർ സുനിൽകുമാർ, പി.ടി സിജു, സിഇഒ രഞ്ജിത്ത്, വനിത സിഇഒ സുരഭി, ഡ്രൈവർ അഗസ്റ്റിൻ തോമസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.