തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആലക്കോട് പഞ്ചായത്തിൽ കൃഷിഭവൻ മുഖേന കൊവിഡ് ലോക്ക്ഡൗൺ കാലത്തെ ജീവനി വിത്തുവിതരണം പദ്ധതിപ്രകാരം പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി വിത്ത് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ജീസ് ലൂക്കോസ്, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.